CRIME KERALA

തിരുവനന്തപുരം വിമാനത്താവളം വഴി 70 കിലോ സ്വർണ്ണം കടത്തി ; പിന്നിൽ തലസ്ഥാനത്തെ ഒരു ജൂവലറിയെന്ന് ഡി.ആർ.ഐ..

img

തിരുവനന്തപുരം :

തിരുവനന്തപുരം വിമാനത്താവളം വഴി 70 കിലോയിൽ അധികം സ്വർണം കടത്തിയതായി ഡി.ആർ.ഐ . തിരുവനന്തപുരത്തെ പി.പി.എം ജൂവലറിയാണ് സ്വർണ കടത്തിന്റെ പ്രധാന കേന്ദ്രം . പി.പി.എം ജൂവലറി കേന്ദ്രീകരിച്ച് അന്വേഷണം പുരേഗമിക്കുന്നു . ജുവലറിയിലെ മനേജർ ഹക്കിം ഉൾപ്പടെ ഒളിവിലാണ് .

സ്വർണകടത്ത് കേസിൽ ഡി.ആർ.ഐ അന്വേഷണം പുരോഗമിക്കുകയാണ് . തിരുവനന്തപുരം വിമാനത്താവളം വഴി 70 കിലോയിൽ അധികം സ്വർണം കടത്തിയതായി ഡി.ആർ.ഐ കണ്ടെത്തി .

കഴിഞ്ഞയാഴ്ച്ച 25 കിലോ സ്വർണം കടത്തുന്നതിനിടെ പിടിയിലായ സുനിലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ സെറീന 50 കിലോയിൽ അധികം സ്വർണം കടത്തിയിട്ടുണ്ട് .
സ്വർണ കടത്ത് കേസിലെ മറ്റൊരു പ്രധാന കണ്ണിയായ അഡ്വ. ബിജുവിന്റെ ഭാര്യ വിനീത 20 കിലോ സ്വർണം കടത്തിയിട്ടുണ്ട് . ഇതിനു പുറമെ ബിജുവും പിടിയിലാകാത്ത മറ്റ് പ്രതികളും ചേർന്ന് കടത്തിയതിന്റെ കണക്കുകൾ പുറത്തു വരാനുണ്ട് .

READ ALSO  ക്ഷേമനിധി ബോർഡിൽ നിർത്തി വച്ച നടപടികൾ പുനരാരംഭിക്കും

തിരുവനന്തപുരം ആറ്റുകാൽ ഷോപ്പിംഗ് കോപ്ലക്സിലെ പി.പി.എം ചെയ്ൻസ് എന്ന ജൂവലറിയാണ് സ്വർണ കടത്തിലെ പ്രധാന ആസൂത്രകരെന്നും വിവരം ലഭിച്ചിട്ടുണ്ട് . പി.പി.എം ചെയ്ൻസിലെ ഹക്കിം എന്ന മനേജരാണ് തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വർണം കൈപ്പറ്റിയിരുന്നത് . ഹക്കിം സ്വർണം വാങ്ങിയ ശേഷം ഉരുക്കുന്ന സ്ഥലം ഉൾപ്പടെ കണ്ടെത്തിയിട്ടുണ്ട് .
ജൂവലറിയിലെ അക്കൌണ്ടന്റ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പി.പി.എം ചെയിൻസിലെ ഉടമസ്ഥർ ഉൾപ്പടെ ഒളിവിലാണ് . ജൂലവറിയിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു .

അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീങ്ങുകയാണ് . സ്വർണം വിമാനത്താവളത്തിൽ നിന്നും പുറത്തെത്തിക്കാൻ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരുന്നുവെന്നാണ് ഡി.ആർ.ഐയുടെ നിഗമനം .

%d bloggers like this: