
തുടലറ്റത്തെ പുണ്യവറ്റ് ************************* വേരറുത്തൊരു പേരു വേണം
പേരറുത്തൊരു ജാതി വേണം
നേരറുക്കാപ്പേറു നല്‍കും
ജീവികള്‍ വേണം.
നാടുടയ്ക്കും ചാവടുക്കിന്
ചീഞ്ഞ ഗന്ധത്തോര്ച്ച കാണാന്‍
ചാവണം പല മൂല കെട്ടും
വികലദൈവങ്ങള്.
കലിയടങ്ങാക്കുടിലു തോറും
കുടിയിരുത്തും വിഷദഗ്രന്ഥ-
പ്പൊളികള്‍ ചുട്ടു; കറുത്ത രാവില്‍
ചുടല കായേണം.
ദേവചരിതക്കപടകഥകള്
തീര്ത്തവികൃതച്ചോരവേലി-
ച്ചോടു വെട്ടി, വരണ്ട മണ്ണില്‍
പ്രണയവളമാക്കാം.
കഥകള്‍ തുടലുകളാക്കി വര്‍ഗ്ഗ-
ക്കൂട്ടിലിട്ടു വളര്‍ത്തി വെറിയാ-
മന്നമൂട്ടിയുലച്ചിടും മതപുണ്യദേഹങ്ങള്.
അന്തിയോളം വെന്തു നേടും
ചില്ലറച്ചിരിയൂറ്റി മോന്തി
പുണ്യമെന്നൊരു കള്ളമൂട്ടും
ദൈവദാസന്മാര്!
ഇനി മതത്തിന്നറകള് താണ്ടാ-
മൊരു മനസ്സായ് പിറവിയറിയാം,
ഉറവിടും നവ സ്നേഹനദിത-
ന്നലകളായ് മാറാം. ———————————————————– കവിത കേൾക്കാം.. രചന : കുറത്തിയാടന്‍ സംഗീതം : വിനോദ് നീലാംബരി ആലാപനം : ആര്. മോഹനന്