CINEMA Release

തുരീയം ഒക്ടോബർ 11 ന് തിയേറ്ററുകളിൽ എത്തുന്നു

ഭൗതികജീവിതത്തിലെ അനുഭവങ്ങൾ ഭൂരിപക്ഷം പേരെയും കൂടുതൽ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളുണ്ടാക്കി അതിൽ മുഴുകാനാണ് പ്രേരിപ്പിക്കുന്നത്. സ്വയം തീർക്കുന്ന തടവറകളാണവയെന്ന് അവർ ജീവിതാവസാനം വരെ തിരിച്ചറിയില്ല. അപൂർവ്വം ചിലർ ആ തടവറ ഭേദിക്കുകയും ആത്മീയതയുടെ ആകാശത്തേക്കു പറക്കുകയും ചെയ്യും അത്തരമൊരു ചെറുപ്പക്കാരന്റെ കഥയാണ് ‘തുരീയം’ പറയുന്നത്.

ഒരു പ്രണയത്തിന്റെ ഫലപ്രാപ്തിയിലെത്തിയ അയാളുടെ ആവേശത്തെ അനിവാര്യമായ ചില സംഭവങ്ങൾ കെടുത്തിക്കളയുന്നു. ഗ്രാമത്തിലെ നിഷ്കളങ്ക സൗഹൃദങ്ങളും ആഴമുള്ള കുടുംബബന്ധങ്ങളും ഈ ചിത്രം വരച്ചുകാട്ടുന്നു. ഒപ്പം നഗരജീവിതം സൃഷ്ടിക്കുന്ന യുവത്വങ്ങളുടെ കരളുറപ്പില്ലാത്ത നിലപാടുകളും ഇതിൽ തെളിയുന്നു. അഞ്ചു മനോഹരഗാനങ്ങളുടെ അകമ്പടിയോടെയെത്തുന്ന ഈ ചിത്രം സഞ്ചരിക്കുന്നത് പതിവു സിനിമാ സങ്കൽപ്പങ്ങളിൽ നിന്നു ഭിന്നമായാണ്.

നിർമ്മാണം: ബിജേഷ് നായർ. ബാനർ: മാധവം മൂവീസ്. മാധവം റിലീസ്.
സംവിധാനം: ജിതിൻ കുമ്പുക്കാട്ട് .
രചന, ഗാനങ്ങൾ: പി പ്രകാശ്.
സംഗീതം: ആർ സോമശേഖരൻ, സിബു സുകുമാരൻ, ദിൽജിത്ത്.
ആലാപനം: നജീം അർഷാദ്, മൃദുലാ വാര്യർ, മത്തായി സുനിൽ, വിനോദ് നീലാംബരി, വിനിത, ദിൽജിത്ത്.
ക്യാമറ: ജി കെ നന്ദ കുമാർ.
പ്രൊഡ. കൺട്രോളർ: ജയശീലൻ കുടവട്ടൂർ.

READ ALSO  ചലച്ചിത്ര നടന്‍ സത്താര്‍(67) അന്തരിച്ചു ,സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാമസ്ജിദില്‍.

അഭിനേതാക്കൾ: രാജേഷ് ശർമ്മ, കലാഭവൻ റഹ്മാൻ, കെ പി എ സി മനോജ്, കെ പി എ സി ശാന്ത, ഡോ സുനീർ റീനുസ്, ജോഷി മാത്യു, ശിവ കൃഷ്ണ, ഘനശ്യാം, മുൻഷി ദിലീപ് തുടങ്ങിയവർ..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: