Kasargod KERALA

തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ ‘സാങ്കേതിക പ്രശ്നങ്ങൾ’ പറഞ്ഞ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതായി പരാതി..

img

തൃക്കരിപ്പൂർ∙ പ്രാഥമിക സൗകര്യങ്ങൾ ഉൾപ്പെടെ ഉള്ള സൗകര്യങ്ങൾ ഓരോന്നായി പിൻവലിച്ച് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ തകർക്കുന്നതിനു ബോധപൂർവ ശ്രമം നടത്തുന്നതായി ആക്ഷേപം. ഏറ്റവും ഒടുവിൽ സീസൺ ടിക്കറ്റ് നൽകുന്നതു പോലും നിലക്കുന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. സാങ്കേതിക തടസ്സം മൂലമാണ് ഇതൊക്കെയെന്നു അധികൃതർ വിശദീകരിക്കുന്നുണ്ട്. എന്നാൽ തൃക്കരിപ്പൂരിനു മാത്രമായി അനുഭവപ്പെടുന്ന ’സാങ്കേതിക പ്രശ്നം’ പരിഹരിക്കുന്നതിനു ബന്ധപ്പെട്ടവരിൽ നിന്നു നടപടിയില്ല.

വിനിമയ ബന്ധവും കുടിവെള്ള സൗകര്യവും നഷ്ടമായതിനു പിന്നാലെ റിസർവേഷൻ സൗകര്യവും നിലച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഇതു മലയാള മനോരമ വാർത്തയാക്കിയതിന്റെ തൊട്ടടുത്ത ദിവസം റിസർവേഷൻ കിട്ടി. പക്ഷേ, അന്നു തന്നെ ഏറെ വൈകാതെ വീണ്ടും നിലച്ചു. ലിങ്ക് കിട്ടുന്നില്ലെന്നാണു ബന്ധപ്പെട്ടവർ പറഞ്ഞത്. ഫോൺ കണ‌ക്ഷൻ വിച്ഛേദിച്ചതും കുടിവെള്ള വിതരണം സ്തംഭിച്ചതും എന്തു കൊണ്ടാണെന്നറിയില്ലെന്ന മറുപടിയാണ് അന്വേഷിച്ചപ്പോൾ കിട്ടിയത്.

READ ALSO  ഇന്ന് 4538 പേർക്ക് കോവിഡ് 19

എന്നാൽ കരം അടക്കാത്തതു മൂലം വിച്ഛേദിച്ചതാണെന്നു അതതു വകുപ്പുകളിൽ അന്വേഷിച്ചപ്പോൾ വ്യക്തമായി. 10 ദിവസത്തിലധികമായി റിസർവേഷൻ സൗകര്യം മുടങ്ങിക്കിടക്കുകയാണ്. സ്റ്റേഷന്റെ വരുമാനമാണ് ഇതിലൂടെ ചോരുന്നത്. സീസൺ ടിക്കറ്റ് നൽകുന്നതു മുടങ്ങിയാൽ വരുമാനം വലിയ തോതിൽ വീണ്ടും കുറയും. വരുമാനം നോക്കി പദ്ധതികൾ അനുവദിക്കുന്നതാണ് റെയിൽവേയുടെ രീതി. ദീർഘ ദൂര ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിച്ചു കിട്ടാൻ മുറവിളി ശക്തമായപ്പോഴാണ് വരുമാനം ചോർത്തി മറ്റു സ്റ്റേഷനുകളിലേക്കു യാത്രക്കാരെ ഓടിക്കുന്ന തരത്തിൽ സൗകര്യങ്ങൾ ഓരോന്നായി തകർക്കുന്നത്.

READ ALSO  ഇന്ന് 7354 പേർക്ക് കോവിഡ് 19

https://chat.whatsapp.com/LvdiucijkW49c3x9vCZEF8

%d bloggers like this: