Ernamkulam GENERAL

തൃപ്പൂണിത്തുറയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടു മരണം..

img

കൊച്ചി :
തൃപ്പൂണിത്തുറ കൊച്ചുപള്ളി ജങ്ഷനടുത്ത് കാര്‍ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് രണ്ടു മരണം . അങ്കമാലി സ്വദേശികളായ പി.ആര്‍.ഇ നായര്‍ , പങ്കജാക്ഷിയമ്മ എന്നിവരാണ് മരിച്ചത് . അപകടത്തില്‍ പരിക്കേറ്റ നളിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം .

ഇന്ന് രാവിലെ പതിനൊന്നോടെ നടക്കാവിനും കൊച്ചുപള്ളി ജങ്ഷനുമിടയിലാണ് അപകടം നടന്നത് . കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ എതിര്‍ദിശയില്‍ നിന്നു വന്ന കാര്‍ നേരിട്ട് ഇടിക്കുകയായിരുന്നു . വാഹനമോടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം .

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

ഇടിയുടെ ആഘാതത്തില്‍ കാര്‍ നാലു തവണ കറങ്ങി റോഡിന്റെ മറുഭാഗത്തേക്ക് എത്തി , കാറിന്റെ ഡ്രൈവറിരിക്കുന്ന ഭാഗം പൂര്‍ണമായും തകര്‍ന്നു .

വാഹനം ഓടിച്ചിരുന്ന പി.ആര്‍.ഇ നായരും പിന്‍സീറ്റിലരുന്ന പങ്കജാക്ഷിയമ്മയുമാണ് മരിച്ചത് . ഇരുവരും തല്‍ക്ഷണം മരിച്ചു .

ആഘാതത്തില്‍ പങ്കജാക്ഷിയമ്മയുടെ മൃതദേഹം റോഡിലേക്ക് തെറിച്ചു വീണു . പി.ആര്‍.ഇ നായരുടെ മൃതദേഹം പോലീസും ഫയര്‍ഫോഴ്‌സുമെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത് . ഡ്രൈവര്‍ സീറ്റിനടുത്തെ സീറ്റിലിരുന്ന നളിനിയുടെ പരിക്കുകള്‍ സാരമുള്ളതല്ലെന്നാണ് വിവരം .

കൂട്ടിയിടിയില്‍ ബസിന്റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട് . ബസ് റോഡരികിലെ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിക്കുകയും ചെയ്തു . എന്നാല്‍ , യാത്രികര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല .

%d bloggers like this: