
തൃശൂര്‍ :
എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി തൃശൂര്‍ സ്വദേശിയായ യുവാവുമായി വിവാഹ നിശ്ചയിച്ച യുവാവിന്റെ വീട്ടിലേക്ക് പോകാനാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ ഓട്ടോറിക്ഷയില്‍ കയറിയത് .
വീട്ടിലെത്താന്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ഒളരിക്ക് സമീപം വച്ച് സംഘം ചേര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
ഓട്ടോ ഡ്രൈവർ അജീഷ് മദ്യപിച്ചിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു . യാത്രക്കിടെ ഒളരിയില്‍ വെച്ച് മറ്റൊരാള്‍ ഓട്ടോയില്‍ കയറുകയും ഇയാള്‍ അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി .
യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷിച്ചത് . ആള്ക്കാര് കൂടിയതോടെ അജീഷും സുഹൃത്തും ഓടി രക്ഷപ്പെട്ടു. പോലീസ് .
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു . ഓട്ടോ ഡ്രൈവര്‍ അജീഷിനെയും ഇയാളുടെ സുഹൃത്തിനുമെതിരെയാണ് പോലീസ് കേസെടുത്തത് അന്വേഷണം തുടങ്ങിയതായി അറിയിച്ചു .