KERALA Thrissur

തൃശ്ശൂര്‍ പൂരം മാറ്റമില്ലാതെ മുൻപത്തെ പോലെ തന്നെ നടക്കും ; സുരക്ഷ ശക്തമാക്കും , പൂര പ്രേമികള്‍ ബാഗുമായി വരരുത്..

img

തൃശ്ശൂര്‍ :

തൃശ്ശൂര്‍ പൂരത്തിന്റെ മുഴുവന്‍ ചടങ്ങുകളും മാറ്റമില്ലാതെ ഇത്തവണയും നടക്കുമെന്നും അദ്ദേഹം പറഞ്ഞു . പൂരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന് സുരക്ഷ ശക്തമാക്കും . സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ നിയോഗിക്കും .

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സി.സി ടി.വി ക്യാമറകള്‍ കൂടുതല്‍ സ്ഥാപിക്കും .

വെടിക്കെട്ട് സ്ഥലത്തുള്ള വളണ്ടിയര്‍മാര്‍ക്ക് തിളങ്ങുന്ന ജാക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട് . ഇവ ഇല്ലാത്ത പക്ഷം വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശനം അനുവദിക്കുന്നതല്ല .

READ ALSO  യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി

ക്ഷേത്രത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനം ഉപയോഗപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി .

പൂരം കാണാനെത്തുന്നവര്‍ ഹാന്‍ഡ് ബാഗ് , തോള്‍ ബാഗ് എന്നിവയുമായി വരുന്നത് പരമാവധി ഒഴിവാക്കണമെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു ._

ദുരന്തനിവാരണം കാര്യക്ഷമമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളെ ഉള്‍പ്പെടുത്തി മോക്ഡ്രില്‍ നടത്തും .

പൂരം വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടുണ്ട് . വെടിക്കെട്ട് മാറ്റമില്ലാതെ നടക്കും .വെടിക്കെട്ടിന് ഉപയോഗിക്കുന്ന വെടിമരുന്നിന്റെ അളവ് കൃത്യമായി അറിയിക്കാന്‍ തിരുവമ്പാടി , പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

READ ALSO  ഇന്നു സംസ്ഥാനത്ത് 4287 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

എന്നാല്‍ വെടിക്കെട്ടില്‍ ഓലപടക്കം ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഇരിക്കുന്ന കേസിലെ തീരുമാനം അനുസരിച്ചാകും മുന്നോട്ടു പോകുക .

%d bloggers like this: