KERALA Thrissur

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് ; ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകർക്കാനാണ് ശ്രമം : പി.സി.ജോർജ്.

img

തൃശൂർ :

മനുഷ്യന്റെ സംസ്കാരത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് പി.സി.ജോർജ് എം.എൽ.എ .

തൃശൂർ പൂരത്തിന്റെ പ്രശ്നങ്ങൾ ശക്തമായി നിയമസഭയിൽ ഉന്നയിക്കും . ആചാരങ്ങളെ തകർക്കാനുള്ള നീക്കത്തിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും പി.സി.ജോർജ് തൃശൂരിൽ പറഞ്ഞു .

പൂരം നടത്തിപ്പിന് നേരെയുള്ള കടുത്ത നിയന്ത്രണങ്ങൾ മനുഷ്യന്റെ ഒരു സംസ്കാരത്തെയാണ് ഇല്ലാതാക്കാൻ നോക്കുന്നത് . ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകർക്കാനാണ് ശ്രമം .

പ്രശസ്തമായ ആറാട്ടുപുഴ പൂരത്തിന്റെ പ്രൗഢിയെ പോലും നിയന്ത്രണങ്ങൾ ബാധിച്ചു . അതിന് പിന്നിൽ കൃത്യതമായ അജണ്ടയുണ്ടെന്നും വിശ്വാസികൾ ഉണർന്നു പ്രവർത്തിക്കണമെന്നും പി.സി.ജോർജ് പറഞ്ഞു .

READ ALSO  ഐ.എച്ച്.ആര്‍.ഡി. അപേക്ഷ ക്ഷണിച്ചു

പൂരങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി . തെച്ചിക്കോട്ടക്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ബി.ജെ.പിയുടെ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

%d bloggers like this: