NATIONAL POLITICS

തെരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷം ഉൾപ്പെടെയുള്ളവർ തീരുമാനിക്കും കേന്ദ്ര സർക്കാർ എങ്ങനെ വേണമെന്ന് ; പിണറായി വിജയൻ..

img

കണ്ണൂർ :

ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇടതുപക്ഷം ഉൾപ്പെടെയുള്ളവരാകും കേന്ദ്ര സർക്കാർ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവ് പ്രധാനമന്ത്രിയാവുകയെന്നതു സാധ്യമാവാത്ത സാഹചര്യം മുൻപും രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും പിണറായി പറഞ്ഞു .

അതേ സമയം കോൺഗ്രസ് രാഹുലിനെയും , തൃണ്മൂൽ കോൺഗ്രസ് മമതയേയുമൊക്കെ ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും സി.പി.എമ്മിനു പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ആരെയും ഉയർത്തിക്കാട്ടാൻ കഴിഞ്ഞിട്ടില്ല .

മുപ്പതു വര്‍ഷം സി.പി.എം ഭരിച്ച ബംഗാളിന് പിന്നാലെ ത്രിപുരയും നഷ്ടപ്പെട്ടതോടെ രാജ്യത്ത് സി.പി.എം ഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം .

%d bloggers like this: