
മലപ്പുറം :
സി.പി.ഐക്കാര്‍ തന്നെ പരാമവധി ഉപദ്രവിച്ചു എന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും അൻവർ പറഞ്ഞു .
തനിക്കും തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കുമെതിരെ സി.പി.ഐ പ്രവര്‍ത്തിച്ചു . മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞ അൻവർ , മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണെന്നും കുറ്റപ്പെടുത്തി . തെരെഞ്ഞെടുപ്പിലും ഈ എതിര്‍പ്പ് ഉണ്ടായിട്ടുണ്ടാകാമെന്നും പി.വി അന്‍വര്‍ പറഞ്ഞു . ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് പി.വി.അന്‍വറിന്റെ പ്രതികരണം .