NATIONAL POLITICS

തെരഞ്ഞെടുപ്പിലെ തിരിച്ചടി ; പാര്‍ട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് മമത ബാനര്‍ജി..

img

കൊല്‍ക്കത്ത :

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി . കാലിഖട്ടിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്താനാണ് പാര്‍ട്ടി നേതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത് . തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് യോഗം വിളിച്ചത് .

ഇത്തവണ വന്‍ തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത് . 42 സീറ്റില്‍ 22 സീറ്റിലാണ് തൃണമൂലിന് ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടാനായത് . അതേ സമയം 2014ലെ തെരഞ്ഞെടുപ്പില്‍ 34 സീറ്റുകളിലാണ് പാര്‍ട്ടി വിജയിച്ചത് .

ബി.ജെ.പി വന്‍ മുന്നേറ്റമാണ് ബംഗാളില്‍ നടത്തിയത് . 18 സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് വിജയം നേടിയത് . 2014 തെരഞ്ഞെടുപ്പില്‍ നേടിയതിനെക്കാള്‍ 16 സീറ്റ് അധികമാണിത് .

കോണ്‍ഗ്രസ് രണ്ട് സീറ്റ് നേടിയപ്പോള്‍ ഇടതുപാര്‍ട്ടിക്ക് ബംഗാളില്‍ സീറ്റൊന്നും നേടാനായില്ല .

%d bloggers like this: