GENERAL NATIONAL

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് ഇല്ലെങ്കിൽ പകരം 11 രേഖകൾ ഹാജരാക്കാം..

img

തിരുവനന്തപുരം :

വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാൽ വോട്ട് ചെയ്യാം .

എപ്രിൽ 23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ് .

പാസ്‌പോർട്ട് ,ഡ്രൈവിംഗ് ലൈസൻസ് ,
കേന്ദ്ര / സംസ്ഥാന സർക്കാരുകൾ / പൊതുമേഖലാ സ്ഥാപനങ്ങൾ / പബ്‌ളിക് ലിമിറ്റഡ് കമ്പനികൾ എന്നിവർ നൽകിയ ഫോട്ടോയോടുകൂടിയ സർവീസ് തിരിച്ചറിയൽ കാർഡ് ,
ഫോട്ടോയോടു കൂടിയ ബാങ്ക് / പോസ്റ്റ് ഓഫീസ് പാസ്ബുക്ക് ( കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകിയ പാസ് ബുക്ക് ഒഴികെ ) ,
പാൻ കാർഡ് .
നാഷണൽ പോപ്പുലേഷൻ രജിസ്റ്ററിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകിയ സ്മാർട്ട് കാർഡ് , എം.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ് ,
തൊഴിൽ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് ,
ഫോട്ടോയോടു കൂടിയ പെൻഷൻ രേഖ ,
എം.പി / എം.എൽ.എ / എം.എൽ.സി മാർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ,
ആധാർ കാർഡ് എന്നീ രേഖകളാണ് വോട്ടർ കാർഡിനു പകരമായി തിരിച്ചറിയൽ രേഖയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത് .

READ ALSO  സ്ഥാനാര്‍ത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇവയിൽ ഏതെങ്കിലും രേഖയുമായെത്തി വോട്ട് ചെയ്യാം .

തിരിച്ചറിയൽ രേഖയ്ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പ്രത്യേക സ്ലിപ്പും ഹാജരാക്കണം .

%d bloggers like this: