NATIONAL POLITICS

തെരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി ; മത്സരിക്കുന്നത് ഒറ്റയ്ക്ക് തന്നെയായിരിക്കുമെന്ന് അഖിലേഷ് യാദവ്..

img

️ ന്യൂഡല്‍ഹി :

ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്.പിയും തനിച്ച് മത്സരിക്കുമെന്ന് അഖിലേഷ് യാദവ് . എസ്.പിയുമായി ചേര്‍ന്ന് മത്സരിക്കാനില്ലെന്ന മായാവതിയുടെ തീരുമാനത്തിന് പിന്നാലെയാണ് അഖിലേഷും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത് .

സ്വന്തം വോട്ട് ബാങ്ക് സംരക്ഷിക്കുന്നതില്‍ അഖിലേഷ് പരാജയപ്പെട്ടുവെന്നും , യാദവ വിഭാഗത്തിന്റെ വോട്ടുകള്‍ ബി.എസ്.പിക്ക് ലഭിച്ചില്ലെന്നും മായാവതി ആരോപിച്ചിരുന്നു . തുടര്‍ന്നാണ് വിഷയത്തില്‍ പ്രതികരണവുമായി അഖിലേഷ് രംഗത്തെത്തിയത് .

സഖ്യത്തില്‍ വിള്ളലുണ്ടായാല്‍ , മുന്നോട്ടുള്ള നീക്കങ്ങളിലും അത് പ്രതിഫലിക്കുമെന്ന് അഖിലേഷ് പറഞ്ഞു . സഖ്യമില്ലാതെ തന്നെ എസ്.പിയും തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് . മത്സരം നടക്കാനിരിക്കുന്ന 11 സീറ്റുകളിലും തങ്ങള്‍ തനിച്ച് മത്സരിക്കുമെന്നും അഖിലേഷ് പറഞ്ഞു .

READ ALSO  ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ കർശന നടപടി വേണം: എം. എസ്. ഭുവനചന്ദ്രൻ

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബി.ജെ.പിയെ നേരിടുക എന്ന ലക്ഷ്യത്തില്‍ എസ്.പിയും ബി.എസ്.പിയും ആര്‍.എല്‍.ഡിയും ചേര്‍ന്ന് മഹാഗഠ്ബന്ധന്‍ സഖ്യം രൂപീകരിച്ചത് . എന്നാല്‍ വന്‍ പരാജയമാണ് സഖ്യം തെരഞ്ഞെടുപ്പില്‍ നേരിട്ടത് .

ഇതിന് പിന്നാലെയാണ് തനിച്ച് മത്സരിക്കാമെന്ന തീരുമാനം ഇരു കൂട്ടരും സ്വീകരിച്ചത്.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യം ചേര്‍ന്ന് മത്സരിക്കില്ലെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്തെത്തിയിരുന്നു .

സഖ്യം അവിചാരിതമായി ഉണ്ടായതാണെന്നും ഉപതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്നുമാണ് മായാവതി പറഞ്ഞത് . ലോക്സഭ തെരഞ്ഞെടുപ്പില്‍ യാദവ വിഭാഗം തങ്ങളെ പിന്തുണച്ചില്ലെന്നും , സഖ്യം പരാജയമായിരുന്നുവെന്നും മായാവതി വിമര്‍ശനം ഉന്നയിച്ചിരുന്നു . അതേ സമയം എസ്.പിയുമായും അഖിലേഷുമായുമുള്ള ബന്ധം എപ്പോഴും കാത്തു സൂക്ഷിക്കുമെന്നും മായാവതി വ്യക്തമാക്കിയരുന്നു .

%d bloggers like this: