
തൊടുപുഴ :
തൊടുപുഴയിലെ ഏഴ് വയസുകാരന്റെ മരണത്തിന്റെ മുറിവ് ഉണങ്ങും മുന്‍പേ നാടിനെ ഞെട്ടിച്ച് വീണ്ടും കുട്ടിക്ക് നേരെ ആക്രമണം . ഇത്തവണ 14 കാരനാണ് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടി വന്നത് .
കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ഫ്രിഡ്ജിന്റെ ഇടയില്‍ വച്ച് അടിക്കുകയും ചെയ്തു . കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് .
കുട്ടിയെ മര്‍ദ്ദിച്ച തൊടുപുഴ പട്ടയം കവല സ്വദേശി ജയേഷിനെ അറസ്റ്റ് ചെയ്തു .