KERALA POLITICS

തോൽവി ; പരാജയം പ്രതീക്ഷിച്ചില്ലെന്ന് പിണറായി, സാമുദായിക ധ്രുവീകരണ കാരണങ്ങൾ ചർച്ച ചെയ്യും..

img

തിരുവനന്തപുരം :

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തരത്തിലൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തോൽവിയുടെ കാരണങ്ങൾ പരിശോധിക്കും , വാർത്താ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത് . കേരളത്തില്‍ എല്‍.ഡി.എഫിന് ഇത്ര വലിയ പരാജയം ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു .

ഈ പരാജയത്തിന് അടിസ്ഥാനമായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മറ്റി വിശദമായി വിലയിരുത്തും. പ്രവര്‍ത്തനത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തും . കേന്ദ്ര സർക്കാരിനെതിരെ പ്രചാരണം നടത്തിയത് യു.ഡി.എഫിനാണ് അനുകൂലമായത് . ഇത് താല്‍ക്കാലികമായ പരാജയമാണ്. ദേശീയ തലത്തില്‍ മതേതര ശക്തികള്‍ക്ക് ഉണ്ടായ പരാജയത്തില്‍ സി.പി.എമ്മിന് ആശങ്കയുണ്ടെന്നും കോടിയേരി പറഞ്ഞു .

%d bloggers like this: