INTERNATIONAL

ദുബായ് ആതിഥ്യമരുളുന്ന എക്സ്പോ രണ്ടായിരത്തി ഇരുപതിന്‌ 192 രാജ്യങ്ങൾ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കി..

img

ദുബായ് :

170 വർഷങ്ങൾ പിന്നിടുന്ന , വിവിധ രാജ്യങ്ങൾ ആതിഥ്യമരുളിയ വേൾഡ് എക്സ്പോ മുന്നോട്ട് വെക്കുന്ന മാനുഷിക മൂല്യങ്ങളിൽ ഊന്നിയ സാംസ്‌കാരിക കൊടുക്കൽ വാങ്ങലുകൾ , പുതിയ വികസന മുന്നേറ്റങ്ങൾ , സഹകരണം എന്നിവ ഉയർത്തി പിടിക്കുന്നതാവും എന്നും കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ദുബായിൽ അടുത്ത വർഷം നടക്കുന്ന എക്സ്പോ എന്നും ഔദ്യോഗിക ട്വിറ്റർ സന്ദേശത്തിൽ പറയുന്നു .

ഇതാദ്യമായി , പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങൾക്കും പ്രത്യേക പവലിയനുകൾ എക്സ്പോ രണ്ടായിരത്തി ഇരുപതിൽ ഉണ്ടാകും .

അടുത്ത വർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെയാണ് എക്സ്പോ രണ്ടായിരത്തി ഇരുപത് ദുബായിൽ നടക്കുന്നത് .

%d bloggers like this: