BREAKING NEWS INTERNATIONAL

ദുബായ് ബസ് അപകടം: മരിച്ചവരിൽ കണ്ണൂർ സ്വദേശികളും..

img

ദുബായ് :

ദുബായിൽ നടന്ന ബസപകടത്തിൽ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു.കണ്ണൂർ തലശ്ശേരി സ്വദേശികളായ ഉമ്മർ ചോനോക്കടവത്ത് മകൻ നബീൽ ഉമ്മർ എന്നിവരാണ് മരിച്ചത്. ബസപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ 17 പേരാണ് മരിച്ചത്. മരിച്ച മലയാളികളിൽ നാലുപേരെ തിരിച്ചറിഞ്ഞിരുന്നു. അപകടത്തിൽ 10 ഇന്ത്യക്കാരാണ് മരിച്ചത്. ദീപക് കുമാർ, ജമാലുദ്ദിൻ,വാസുദേവൻ,തിലകൻ എന്നിവരാണ് മരിച്ച മറ്റു മലയാളികൾ . ഓമാനിൽ നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്.ഇന്നലെ വൈകിട്ട് 5 :30 നാണ് അപകടം നടന്നത്.

ഒമാൻ നമ്പർ പ്ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അൽ റാഷിദിയ എക്സിറ്റിലെ സൈൻ ബോർഡിൽ ഇടിച്ച് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 31 യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു.പരിക്കേറ്റവർ റാഷിദ് ആസ്പത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.
അപകടം നടന്നതെങ്ങിനെയെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരിൽ മലയാളികളുമുണ്ടെന്ന് മുൻപേ തന്നെ സംശയിച്ചിരുന്നു..

%d bloggers like this: