
ന്യൂഡല്‍ഹി :
66ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് വൈകുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു . ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂര്‍ത്തിയായ ശേഷം മാത്രമേ ഫല പ്രഖ്യാപനം ഉണ്ടാകു .
എല്ലാക്കൊല്ലവും ഏപ്രിലില്‍ അവാര്‍ഡ് പ്രഖ്യാപനവും മെയ് മാസത്തില്‍ അവാര്‍ഡ് ദാനവുമാണ് നടക്കാറുള്ളത് . തെരഞ്ഞെടുപ്പ് പ്രമാണിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് അവാര്‍ഡ് പ്രഖ്യപനം മാറ്റിയതെന്ന് മന്ത്രാലയം അറിയിച്ചു .
ലോക്സഭാ തെരഞ്ഞെടുപ്പ് മൂലം ഇക്കൊല്ലം മാര്‍ച്ച് മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാലാണ് അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചത് .
ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മെയ് 19നാണ്”. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുകയും പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിക്കുകയും ചെയ്യുമ്പോള്‍ അവാര്‍ഡ് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു .
മെയ് 23ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കും . അതിനു ശേഷം പുരസ്കാര പ്രഖ്യാപനം നടക്കുമെന്നും അറിയിച്ചു .