NATIONAL

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും..

img

ന്യൂഡൽഹി :

ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും . പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം .

ഒന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു ഡോവലിന്റെ നിയമനം .

ഉറിയിൽ ഭീകരർ നടത്തിയ ആക്രമണത്തിന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെയും , പുൽവാമയ്ക്ക് ഇന്ത്യ നൽകിയ തിരിച്ചടിയുടെയും പിന്നിൽ പ്രവർത്തിച്ചത് ഡോവലിന്റെ കൂർമ്മ ബുദ്ധി തന്നെയായിരുന്നു .

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത വ്യോമസേനയുടെ പൈലറ്റ് അഭിനന്ദനെ ഉപാധികളില്ലാതെ മോചിപ്പിക്കാൻ പാക് സർക്കാർ തയ്യാറായതിനു പിന്നിൽ പ്രവർത്തിച്ചതും ഡോവലായിരുന്നു .

ഇറാഖിലെ തിക്രിത്ത് ഐ.സിസ് ഭീകരർ പിടിച്ചെടുത്തതിനുശേഷം ആശുപത്രിയിൽ കുടുങ്ങിയ 46 ഇന്ത്യൻ നഴ്സുമാരെ തിരിച്ചെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു . ഇറാഖിൽ നേരിട്ടെത്തിയ ഡോവൽ അവിടെ സർക്കാർ തലത്തിൽ ചർച്ചകൾ നടത്തിയാണ് ഇതു സാധ്യമാക്കിയത് .

മണിപ്പൂരിൽ 18 പട്ടാളക്കാരെ വധിച്ച ഭീകരരെ മ്യാൻമറിൽ കയറിയാണ് ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് . അതിന്റെ പിന്നിലും ഡോവലിന്റെ ആസൂത്രണമായിരുന്നു .

1968 ബാച്ച് കേരളാ കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഡോവൽ . 33 വർഷം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്ത ഡോവൽ പത്തു വർഷം ഐ.ബി.യുടെ ഓപ്പറേഷൻ വിംഗിന്റെ തലവനുമായിരുന്നു .

1988 ൽ രാജ്യം പരമോന്നത ബഹുമതികളിലൊന്നായ കീർത്തിചക്ര നൽകി ആദരിച്ചു . അന്നുവരെ സൈനികർക്ക് മാത്രം നൽകി വന്നിരുന്ന കീർത്തിചക്ര ആദ്യമായായിരുന്നു ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിച്ചത് .

%d bloggers like this: