CINEMA CRIME

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും..

img

കൊച്ചി :

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും . കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത് .

കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നതാണ് ദിലീപിന്റെ വാദം . ദൃശ്യങ്ങള്‍ക്കൊപ്പം ഒരു സ്ത്രീ ശബ്ദവുമുണ്ടെന്നും അത് സംശയാസ്പദമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു . ശബ്ദത്തിന്റെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കണമെന്നും അതിനായി മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് അനുവദിച്ച് നല്‍കണമെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു .

ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു . ഇരയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ് ദ്വീപിന്റെ ആവശ്യം എന്ന കാരണത്താലാണ് ഹര്‍ജി തള്ളിയത് .

%d bloggers like this: