
ന്യൂയോര്‍ക്ക്:
കനേഡിയന്‍ മോഡലും നടിയുമായ സ്റ്റെഫാനി ഷെര്‍ക്ക്(43) ആത്മഹത്യ ചെയ്തു.
ലോസ് ആഞ്ചലസിലെ വസതിയിലുള്ള നീന്തല്‍ കുളത്തിന്റെ അടിത്തട്ടില്‍ മുങ്ങി കിടക്കുന്ന നിലയിലാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. സ്റ്റെഫാനി ജീവനൊടുക്കിയതാണെന്നു ജീവിത പങ്കാളിയും നടനുമായ ഡെമിയന്‍ ബിച്ചിര്‍ അറിയിച്ചു.
എന്നാല്‍, ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ടെലിവിഷന്‍ പരമ്പരയായ ആയ ഹാഷ്ടാഗ് ദ് സീരീസിലുടെയാണു സ്റ്റെഫാനി ശ്രദ്ധേയയായത്. 2011 ലാണു ബിച്ചിറും സ്റ്റെഫാനിയും ഒരുമിച്ചു ജീവിക്കാന്‍ തുടങ്ങിയത്.