CINEMA

നരേന്ദ്രമോദി ചിത്രം നാളെ പുറത്തിറങ്ങും ; വിവേക് ഒബ്‌റോയിയ്ക്ക് കനത്ത സുരക്ഷ..

img

ന്യൂഡൽഹി :

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും .

നടന്‍ വിവേക് ഒബ്‌റോയി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് ഒമുങ് കുമാറാണ് .

അതേ സമയം വിവേക് ഒബ്റോയിക്കെതിരെ ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കനത്ത പൊലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട് .

തെരഞ്ഞെടുപ്പിനു ചിത്രം റിലീസ് ചെയ്യുന്നത് വോട്ട് മറിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടയാണെന്ന കോൺഗ്രസ് ആരോപണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപ്പെടുകയും സിനിമയുടെ റിലീസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു . ഇതിനു ശേഷമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം 24ന് സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചത് .

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടിയിരിക്കുന്ന പശ്ചാത്തലത്തിൽ ചിത്രം ഏറെ ജനശ്രദ്ധയാകർഷിക്കും .

%d bloggers like this: