Kannur POLITICS

നസീറിനെ കാണാൻ പി.ജയരാജന്‍ എത്തി ; ‘അക്രമത്തിൽ തനിക്കോ പാര്‍ട്ടിക്കോ പങ്കില്ല മൊഴിയിൽ ഉറച്ചു നിൽക്കുന്നു എന്ന് നസീർ.

img

കോഴിക്കോട് :

കോഴിക്കോട് വടകരയിലെ സ്വതന്ത്രസ് ഥാനാര്‍ത്ഥിയായിരുന്ന സി.ഒ.ടി.നസീറിന്‍റെ വധശ്രമത്തില്‍ സിപിഎം പ്രതിസ്ഥാനത്ത് നില്‍ക്കേ നസീറിനെ സന്ദര്‍ശിക്കാന്‍ പി.ജയരാജന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി . സി.ഒ.ടി.നസീര്‍ വധശ്രമ ഗൂഢാലോചനയില്‍ പി.ജയരാജന് നേരെ കോണ്‍ഗ്രസിന്‍റെയും ആര്‍.എം.പിയുടെയും ആരോപണം ഉയരുന്നതിനിടെയാണ് നസീറിനെ കാണാന്‍ ജയരാജനെത്തിയത് .

നസീര്‍ കഴിയുന്ന മുറിയില്‍ അരമണിക്കൂറോളം പി.ജയരാജൻ ചെലവഴിച്ചു . സന്ദര്‍ശന വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളെ ഒഴിവാക്കിയാണ് ജയരാജന്‍ നസീറിനടുത്തേക്ക് പോയത് . നസീറിന് നേരെ നടന്ന ആക്രമണത്തില്‍ തനിക്കും പാര്‍ട്ടിക്കും പങ്കില്ലെന്ന് ജയരാജന്‍ വ്യക്തമാക്കി .

സംഭവത്തില്‍ പങ്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു .

എന്നാല്‍ കണ്ടാലറിയാവുന്ന മൂന്ന് സി.പി.എം പ്രവര്‍ത്തക്കെതിരെ തലശേരി പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട് .

സി.പി.എമ്മില്‍ നിന്ന് പുറത്തേക്ക് വന്നതും പി.ജയരാജനെതിരെ വടകരയില്‍ മത്സരിച്ചതുമാണ് തന്നോടുള്ള സി.പി.എം വിരോധത്തിന് കാരണമെന്നാണ് നസീറിന്‍റെ മൊഴി .മൊഴിയിൽ ഉറച്ചു നിൽക്കുന്നു എന്ന് നസീർ പറഞ്ഞു.

തലശേരി എ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത് .

%d bloggers like this: