
ന്യൂഡല്‍ഹി :
ഇന്ത്യയടക്കം നാലു രാജ്യങ്ങളിൽ ഫെയ്സ്ബുക്ക് പണിമുടക്കി . വൈകിട്ട് നാലു മണിയോടെയാണ് ഇന്ത്യയിലെ ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടത് .
ഫെയ്സ്ബുക്കിന്റെ തന്നെ സോഷ്യല്‍ മീഡിയ സംവിധാനങ്ങളായ മെസഞ്ചര്‍ , ഇന്‍സ്റ്റഗ്രാം , വാട്ട്സ് ആപ്പ് എന്നിവയുടെ പ്രവര്‍ത്തനവും താളം തെറ്റി .
ഇന്ത്യയ്ക്ക് പുറമെ യു.എസ് , മലേഷ്യ , തുര്‍ക്കി എന്നീ രാജ്യങ്ങളിലും സാങ്കേതിക പ്രശ്നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട് . എന്നാല്‍ ഫെയ്സ്ബുക്കിന്റെ ഡെസ്ക് ടോപ്പ് വേര്‍ഷനില്‍ മാത്രമാണ് പ്രശ്നങ്ങള്‍ കണ്ടത് .
ഇന്ത്യയില്‍ പലയിടത്തും വൈകിട്ട് നാലിന് ഡെസ്ക്ടോപ്പില് ഫെയ്സ്ബുക്ക് പ്രവര്‍ത്തനം നിലക്കുകയായിരുന്നു . അതേ സമയം മൊബൈല്‍ ആപ്പില്‍ തടസ്സങ്ങള്‍ ഉണ്ടായതുമില്ല .
കഴിഞ്ഞ മാസവും ഇതേ പോലൊരു പ്രതിസന്ധി ഫെയ്സ്ബുക്കിന് നേരിടേണ്ടി വന്നിരുന്നു . ഇതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ സാങ്കേതിക പ്രശ്നമാണ് ഇത് . ഫെയ്സ് ബുക്കിന്റെ ഭാഗമായ മെസഞ്ചര്‍ , വാട്ട്സ് ആപ്പ് , ഇന്‍സ്റ്റഗ്രാം തുടങ്ങിയവ നേരിട്ട ഏറ്റവും വലിയ തകരാറു കൂടിയായിരുന്നു ഇന്നത്തേത് ..