
ഫത്തേപുർ സിക്രി :
നുണ പ്രചരിപ്പിച്ചാൽ കോൺഗ്രസ്സ് നേതാവ് രാജ് ബബ്ബറിനെയും അനുയായികളെയും ചെരിപ്പൂരി അടിക്കുമെന്ന് ബി.എസ്.പി നേതാവ് ഗുഡ്ഡു പണ്ഡിറ്റ് .
ബബ്ബറിന്റെ അനുയായികളെ നായ്ക്കളെന്നാണ് പണ്ഡിറ്റ് വിശേഷിപ്പിച്ചത് . ‘സമൂഹത്തിൽ നുണ പ്രചരിപ്പിച്ചാൽ നിങ്ങളെയും നിങ്ങളുടെ അനുയായികളെയും ചെരിപ്പൂരി അടിക്കുമെന്ന് ഗംഗാ മാതാവിന്റെ പേരിൽ സത്യം ചെയ്യുന്നു .’ കോൺഗ്രസ്സ് നേതാവ് രാജ് ബബ്ബറിനെയും അനുയായികളെയും ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു . ഈ പ്രസ്താവനകൾ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് .
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പലതവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന ലഭിച്ച വ്യക്തിയാണ് ഗുഡ്ഡു പണ്ഡിറ്റ് എന്നറിയപ്പെടുന്ന ശ്രീ ഭഗവാൻ ശർമ്മ .
ഏപ്രിൽ 11 മുതൽ മെയ് 19 വരെ നാല് ഘട്ടങ്ങളിലായാണ് ഉത്തർപ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് . മെയ് 23നാണ് വോട്ടെണ്ണൽ .