GENERAL

നിതിൻ ഗഡ്കരിയുടെ പിണറായി സൗഹൃദം, കേരള BJP പ്രവർത്തകരിൽ അസ്വാസ്ഥ്യം..

img

രാഷ്ട്രീയത്തിനപ്പുറം കറകളഞ്ഞ സൗഹൃദം പിണറായി വിജയനുമായി സൂക്ഷിക്കുന്ന വ്യക്തിയാണ് BJP യുടെ മുതിർന്ന നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരി. BJP നേതൃത്ത്വത്തെ പോലും അറിയിക്കാതെയാണ് അദ്ദേഹം സ്വകാര്യ സന്ദർശനത്തിനായി കുടുംബസമേതം തിരുവനന്തപുരത്തെത്തിയത്. ഔദ്യോഗികമല്ലാത്ത യാത്രയായിട്ടും നിയമസഭയിലെത്തിയ അദ്ദേഹം സന്ദർശക ഗാലറിയിലിരുന്ന് നിയമസഭാ നടപടികൾ വീക്ഷിക്കാൻ സമയം കണ്ടെത്തി.

സർക്കാരാണെങ്കിൽ രാഷ്ട്രീയം മറന്നദ്ദേഹത്തെ സ്വാഗതം ചെയ്തു, സ്പീക്കറും, മുഖ്യമന്ത്രിയും അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.മുഖ്യമന്ത്രിയോടൊപ്പം ക്ലിഫ് ഹൗസിലെത്തിയ അദ്ദേഹം രാഷ്ട്രീയ നേതാവിന്റെയോ മന്ത്രിയുടേയോ പരിവേഷമില്ലാത്ത സാധാരണക്കാരനായി.

READ ALSO  യാത്രയയപ്പും പൂരസ്‌കാരങ്ങളും നൽകി

ഒരു മണിക്കൂർ ഇരുവരും ഒരുമിച്ചു ചിലവിട്ടു.അതിൽ ദേശീയപാതാ വികസനവും, മത്സ്യമേഖല,, തീരസംരക്ഷണം, തുറമുഖ വികസനം എന്നീ കാര്യങ്ങൾ ചർച്ചയായി. തുടർന്ന് ഉച്ചഭക്ഷണത്തിനു ശേഷമാണ് അദ്ദേഹം കുടുംബസമേതം മടങ്ങിയത്.,

കേന്ദ്ര മന്ത്രിയായി രണ്ടാമൂഴം അതേ വകുപ്പു തന്നെ ഏറ്റെടുത്ത ശേഷം സ്വകാര്യ സന്ദർശനത്തിന് ഗഡ്കരി തിരഞ്ഞെടുത്തതും കേരളം തന്നെ. 5 ദിവസം മുമ്പ് കോവളത്തെത്തിയ അദ്ദേഹം കന്യാകുമാരിയും സന്ദർശിച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്.

മാധ്യമങ്ങളിൽ നിന്നും നേതാക്കളിൽ നിന്നും അകലം പാലിച്ചായിരുന്നു സന്ദർശനം.പത്മനാഭ സ്വാമി ദർശന ശേഷം സർക്കാർ ഉടമയിലുള്ള കരകൗശലവിൽപനശാലയായ NSM ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കേരളീയ ഉത്പന്നങ്ങൾ വാങ്ങിയ അദ്ദേഹം സാധാരണക്കാരനായി നഗരത്തിലെ സൂപ്പർ മാർക്കറ്റ് സന്ദർശനവും നടത്തിയിരുന്നു.

READ ALSO  സ്വോട്ട് ഗവേഷണപദ്ധതിയിൽ നാസയ്ക്കൊപ്പം കേരളവും

നിയമസഭാ മെമ്പറായ ഓ രാജ ഗോപാൽ ഒഴികെ ആരെയും അറിയിക്കാതെയും, മാരാർജി ഭവനിലെ പ്രമുഖരെ കൂടെ കൂട്ടാതെയും നടത്തിയ സന്ദർശനത്തിൽ പ്രത്യേക താൽപര്യമെടുത്ത് സാധാരണ BJP സംഘപരിവാർ , എന്നും കാർക്കശ്യത്തിന്റെ പേരിൽ കടന്നാക്രമിക്കുന്ന സഖാവ് പിണറായി വിജയന്റെ ആതിഥ്യം സ്വീകരിച്ചതിലും അസ്വസ്ഥരാണ്.. സോഷ്യൽ മീഡിയയിലാണെങ്കിൽ ഇടതു അനുഭാവികൾ ഈ സന്ദർശനം ആഘോഷപൂർവ്വം കൊണ്ടാടുകയാണ്..

%d bloggers like this: