HEALTH KERALA വിദ്യാഭ്യാസം.

നിപ്പാ കാലത്തെ സ്റ്റുഡന്റ്സ് പോലീസ് പരേഡ്. രക്ഷകര്‍ത്താക്കള്‍ക്ക് പരാതി, സ്കൂളുകള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന്..

img

കാഞ്ഞങ്ങാട് ;ഇന്ന് എസ് പി സി കേഡറ്റ്സിന്‍റെ ഈ വര്‍ഷത്തെ ആദ്യ പരേഡ്.കറുത്തിരുണ്ട ആകാശം പെയ്തുകൊണ്ടിരിക്കുന്ന മഴ. തികച്ചും ആരോഗ്യപരമല്ലാത്ത കാലാവസ്ഥപല സ്കൂള്‍ കോബൗണ്ടുകളും ചെളിയും വെള്ളവും കെട്ടി നില്‍ക്കുന്നു. എലിമൂത്രം ചത്തുചീഞ്ഞ എലിയുടെയും മറ്റും ദ്രവിച്ച മാംസം സ്കൂള്‍ കോബൗണ്ടുകളിലെയോ അതോട് ചേര്‍ന്നോ നില്‍ക്കുന്ന പലതരം മരങ്ങളില്‍ താമസിക്കുന്ന വാവലുകളുടെ കാഷ്ടം അവ ഭക്ഷിച്ച പഴങ്ങളുടെ അവശിഷ്ടങ്ങള്‍ ഇങ്ങനെ പല തരത്തിലുള്ള അപകടകരമായ അവസ്ഥയാണ് ആദ്യത്തെ മൂന്നു മഴ ഒരുക്കിയിരിക്കുന്നത്. കെട്ടിക്കിടന്ന വൃത്തികേടുകള്‍ തുടര്‍ച്ചയായ മഴയില്‍ ഒലിച്ചു പോകും വരെ രോഗാണു നിറഞ്ഞ ചുറ്റുപാട് സൃഷ്ടിക്കപ്പെട്ടിക്കുന്നു.കൂടാതെ സംസ്ഥാനത്തൊട്ടാകെ കാലാവസ്ഥ പ്രവചനങ്ങള്‍ക്കുമപ്പുറം മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.ഈ സാഹചര്യത്തില്‍ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അല്‍പംകൂടി ശ്രദ്ധ ചെലുത്തേണ്ടതാ ണ്. വൈകുന്നേരങ്ങളില്‍ സ്കൂള്‍ സമയത്തിന് ശേഷം ഉള്ള എസ് പി സി കേഡറ്റിസിന്‍റെ പരേഡും തുല്യമായ എന്ത് തന്നെയും ജൂണ്‍ മാസത്തില്‍ ആരോഗ്യപരമായ കാലാവസ്ഥ അല്ലെങ്കില്‍ നടത്തരുതെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു.രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളുടെ സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ധ്യാപകരോടേ ചോദിക്കാനും തിരക്കാനും സാധിക്കുകയുള്ളൂ. എന്നാല്‍ എസ് പി സി കേഡറ്റിസിന്‍റെ കാര്യങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ സ്കൂളില്‍ തിരക്കുമ്പോള്‍ അത് സ്കൂളിന് ഒന്നും പറയാനും തീരുമാനിക്കാനും പറ്റില്ല. എസ് പി സി കുട്ടികളുടെ കാര്യം സര്‍ക്കാരും പൊലീസുമാണ് തീരുമാനിക്കുന്നത് എന്ന മറുപടി രക്ഷകര്‍ത്താക്കളെ ആശയകുഴപ്പത്തിലാക്കുന്നു എന്നും പരാതിയുണ്ട്.

%d bloggers like this: