GENERAL

നിലയ്ക്കലിൽ ബസ്സപകടം ; അയ്യപ്പഭക്തർക്ക് പരിക്ക്..

img

പമ്പ :

നിലയ്ക്കലിന് സമീപം ബസ്സപകടത്തിൽ അയ്യപ്പഭക്തർക്ക് പരിക്കേറ്റു . കോട്ടയത്ത് നിന്ന് പമ്പയിലേക്ക് വന്ന കെ.എസ്.ആർ ടി.സി ബസ് പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടുക്കുകയായിരുന്നു .

സംഭവത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു . പരിക്കേറ്റവരെ നിലയ്ക്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് .

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന അയ്യപ്പഭക്തരാണ് പരിക്കേറ്റവരിൽ അധികവും . അപകടത്തിൽപ്പെട്ട ഒരു ബസ് ഡ്രൈവറുടെ നില ഗുരുതരമാണ് .

READ ALSO  അക്ഷരവൃക്ഷം പദ്ധതിക്ക് ദേശിയ അവാര്‍ഡ്.
%d bloggers like this: