POLITICS

നിർമ്മലാ സീതാരാമൻ ഇന്ന് തിരുവനന്തപുരത്ത്; വേളി മുതൽ പൊഴിയൂർ വരെ റോഡ് ഷോ..

img

തിരുവനന്തപുരം :

കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും .

മൂന്ന് മണിക്ക് തിരുവനന്തപുരത്തെത്തുന്ന നിർമ്മലാ സീതാരാമൻ വൈകിട്ട് 5.15 ന് ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കും .

വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനൊപ്പം തീരദേശ മേഖലയിൽ റോഡ് ഷോ നടത്തും . വേളി ബോട്ട് ജെട്ടി ജംഗ്ഷനിലെ ഉദ്ഘാടനത്തിന് ശേഷം തുറന്ന ജീപ്പിൽ വലിയതുറ , പൂന്തുറ വഴി പൊഴിയൂർ അടിമലത്തുറ വരെയാണ് നിർമ്മലാ സീതാരാമൻ പങ്കെടുക്കുന്ന റോഡ് ഷോ .

READ ALSO  അസംഘടിതമേഖലയിലെ തൊഴിലാളികൾ അനാഥർ: പി.സി.ചാക്കോ

നാളെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുത്ത ശേഷമാകും നിർമ്മലാ സീതാരാമൻ മടങ്ങുക .

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായും അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് എത്തുന്നുണ്ട് .

അമിത് ഷാ 16ന് വൈകിട്ട് നാലരക്ക് തൃശൂരിലും ആറരക്ക് ആലുവയിലും തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും .

പ്രധാനമന്ത്രി 18 ന് തിരുവനന്തപുരത്ത് നടക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യും .

%d bloggers like this: