നീരവ് മോദിയുടെ ശേഖരത്തിൽ അപൂർവ്വമായ രവിവർമ്മ ചിത്രവും..

BREAKING NEWS GENERAL

ബാങ്ക് വായ്പയെടുത്ത് മുങ്ങി ലണ്ടനിൽ സുഖവാസം നടത്തുന്ന നീരവ് മോദിയുടെ ശേഖരം ആദായ നികുതി ലേലം ചെയ്യാനൊരുങ്ങുമ്പോൾ അതിലേറ്റവും വിലപിടിച്ചത് രവിവർമ്മച്ചിത്രം.

മദ്രാസ് ഗവർണർ ജനറൽ ആയിരുന്ന റിച്ചാർഡ് ഗ്രെൻ വില്ലിന്റെ 1880 ലെ തിരുവിതാംകൂർ സന്ദർശനം പ്രമേയമാക്കി രവിവർമ്മ വരച്ച ” ഹിസ് റ്റോറിക്ക് മീറ്റിങ്ങ് ” എന്ന ചിത്രത്തിന് 15 കോടി മുതൽ 18 കോടി വരെയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമാക്കിയ സാഫ്രണ് ആർട്ട്സ് ആണ് ആദായ നികുതി വകുപ്പിനു വേണ്ടി മാർച്ച് 26ന് ലേലം ചെയ്യുന്നത്.

READ ALSO  ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികള്‍ പിടിയില്‍

തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളും സഹോദരൻ വിശാഖം തിരുന്നാളും ചേർന്ന് ഗ്രെൻ വില്ലിനെ സ്വീകരിക്കുന്നതാണു ചിത്രം. വിശാഖം തിരുനാൾ ആണ് ഗവർണറുടെ കൈ പിടിച്ചിരിക്കുന്നത്. സഹോദരനു പിന്നിലാണ് മഹാരാജാവ് നിൽക്കുന്നത്.തിരുവനന്തപുരം വള്ളക്കടവ് ബോട്ടുപുരയിലാണ് ഗവർണർ വന്നിറങ്ങിയത്.
രാജഭരണകാലത്ത് ചരിത്രപ്രധാനമായ ഒന്നായിരുന്നു ബോട്ടുപുരയും കവാടവും.
പിന്നീട് ഗവർണർക്ക് സമ്മാനിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ മകളിൽ നിന്നും ബക്കിംഗ്ഹാം ഷർ കൗണ്ടി കൗൺസിൽ ഓഫീസിനു കൈമാറി. 2007 ൽ ലണ്ടനിൽ വച്ച് നടന്ന ലേലത്തിൽ 6 ലക്ഷം പൗണ്ടിന് ഒരജ്ഞാത വ്യക്തിയാണ് ഇത് ലേലം കൊണ്ടത്. അത് നീരവ് മോദിക്ക് വേണ്ടിയായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.

READ ALSO  ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു; അഭിഭാഷക വേഷത്തില്‍ അക്രമികളാണ് വെടിയുതിര്‍ത്തത്

രവിവർമ്മച്ചിത്രം കൂടാതെ മലയാളികളായ ജിതീഷ് കല്ലാട്ട്, ടി എം അസീസ് , ഒ എം സൂര്യ എന്നിവരുടെ സൃഷ്ടികളും ശേഖരത്തിലുള്ളതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

img