KERALA SPORTS Uncategorized

നീലേശ്വരത്തെ സ്റ്റേഡിയം നിർമാണം അവസാനഘട്ടത്തിൽ..

നീലേശ്വരം:

നീലേശ്വരത്ത് നിർമിക്കുന്ന ഇഎംഎസ് സ്‌റ്റേഡിയം നിർമാണപുരോഗതി വിലയിരുത്തുന്നതിന് സംസ്ഥാന സ്‌പോർട്‌സ്‌ ഡയറക്ടറേറ്റിലെ ഉന്നതസംഘം പാലായി പുത്തരിയടുക്കത്ത്‌ എത്തി.

നിർമാണത്തിന്‍റെ അവസാനഘട്ടത്തിലാണ്‌ സ്‌റ്റേഡിയം. ചീഫ് എൻജിനിയർ കെ. ബിജു, എക്സിക്യൂട്ടീവ് എൻജിനിയർ സി. ആനന്ദ്, അസി. എൻജിനിയർ പി. ബാലമോഹൻ എന്നിവരടങ്ങുന്ന സംഘം നിർമാണപുരോഗതി വിലയിരുത്തി.
18 കോടി രൂപ ചെലവിൽ നിർമിക്കുന്ന സ്‌റ്റേഡിയത്തിൽ ഫുട്ബോൾ മൈതാനം, വോളിബോൾ കോർട്ട്, നീന്തൽകുളം, കെട്ടിടം എന്നിവ ഏതാണ്ട് പൂർത്തിയായി. അത്‌ലറ്റിക്ക് ട്രാക്ക് നിർമാണം പൂർത്തിയാകാനുണ്ട്.

നഗരസഭ ചെയർമാൻ കെ.പി. ജയരാജൻ, സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ പി. മനോഹരൻ, കെ.വി. സുധാകരൻ, പി.വി. രാമചന്ദ്രൻ, ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്‍റ് പി. ഹബീബ് റഹ്‌മാൻ, സംസ്ഥാന സ്‌പോർട്‌സ്‌ കൗൺസിൽ അംഗം ടി.വി. ബാലൻ, വി.വി. വിജയമോഹൻ, അനിൽ ബങ്കളം എന്നിവരും സംഘത്തിലുണ്ടായിരുന്നു

READ ALSO  കള്ളവോട്ട് ചെയ്യാൻ വേണ്ടി പര്‍ദ ധരിച്ച് വരരുത്; പോളിംഗ് ഏജന്‍റിനെ മുഖം കാണിക്കാൻ ബാധ്യതയുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: