CINEMA

നൂറ് മില്യൺ യൂട്യൂബ് കാഴ്ചക്കാരുമായി റെക്കോർഡിട്ട് ” ജിമിക്കി കമ്മൽ..

img

നൂറ് മില്യൺ യൂട്യൂബ് കാഴ്ചക്കാരെ നേടുന്ന ആദ്യ മലയാള ഗാനമെന്ന റെക്കോർഡ് സ്വന്തമാക്കി “ജിമിക്കി കമ്മൽ ”

2017 ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ ലാൽ ജോസിന്റെ ‘ വെളിപാടിന്റെ പുസ്തകം ’ എന്ന ചിത്രത്തിലേതാണ് ഈ സൂപ്പർഹിറ്റ് ഗാനം .

അനിൽ പനച്ചൂരാന്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകി വിനീത് ശ്രീനിവാസൻ , രഞിത്ത് ഉണ്ണി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .

സമൂഹ മാദ്ധ്യമങ്ങളിലും തിയേറ്ററിലും വൻ തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു ഇത് . ഗാനത്തിന്റെ നിരവധി രൂപാന്തരങ്ങളും പിന്നീട് പുറത്തിറങ്ങിയിരുന്നു .

യൂട്യൂബ് റെക്കോർഡുകൾ പഴങ്കഥയാക്കി മുന്നേറിയ ഈ ഗാനത്തിന്റെ പുതിയ നേട്ടത്തെക്കുറിച്ചുള്ള വാർത്ത സംഗീത സംവിധായകൻ ഷാൻ റഹ്മാൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തു വിട്ടിരിക്കുന്നത്.

/

%d bloggers like this: