JOBS

നെഹ്റു യുവകേന്ദ്രയില്‍ എല്‍.ഡി.സി ഉള്‍പ്പെടെ വിവിധ തസ്തികകളില്‍ 337 ഒഴിവുകള്‍..

img

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നെഹ്റു യുവകേന്ദ്ര സംഗതനിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 337 ഒഴിവുകളുണ്ട്. സ്ഥിരനിയമനം ആയിരിക്കും.
തസ്തിക, ഒഴിവ്, ശമ്പളം എന്ന ക്രമത്തില്‍:
*അസിസ്റ്റന്റ് ഡയറക്ടര്‍* (ഡിസ്ട്രിക്ട് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍) -160 (ലെവല്‍ 10: 56100-177500 രൂപ)

*ജൂനിയര്‍ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍* -17 (ലെവല്‍ 7: 44900-142400)

*സീനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍-* 1 (ലെവല്‍ 7: 44900-142400 രൂപ)

*അസിസ്റ്റന്റ്* -38 (ലെവല്‍ 6: 35400-112400 രൂപ)

*ലൈബ്രേറിയന്‍* -1 (ലെവല്‍ 6: 35400-112400 രൂപ)

*സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II* (ലെവല്‍ 6: 35400-112400)

*കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍* – 4 (ലെവല്‍ 5: 29200-92300 രൂപ)

*അക്കൗണ്ട്സ് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്* -58 (ലെവല്‍ 4: 25500-81100 രൂപ)

*ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്* – 12 (ലെവല്‍ 2: 19900-63200 രൂപ)

*മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്* – 23 (ലെവല്‍ 1: 18000-56900 രൂപ)

യോഗ്യത, പ്രായപരിധി എന്നീ വിവരങ്ങള്‍ അടങ്ങിയ വിശദമായ വിജ്ഞാപനം www.nyks.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതേ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
ജനറല്‍, ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പുരുഷന്മാര്‍ക്ക് 700 രൂപയും ജനറല്‍, ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് 350 രൂപയും അപേക്ഷാ ഫീസുണ്ട്. എസ്.സി.,എസ്.ടി. വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും അപേക്ഷാ ഫീസില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക: www.nyks.nic.in

%d bloggers like this: