BREAKING NEWS NATIONAL POLITICS

നേതാക്കള്‍ വീട്ടു തടങ്കലില്‍, അപ്രഖ്യാപിത നിരോധനാജ്ഞ; കശ്മീരില്‍ നാടകീയ നീക്കങ്ങള്‍..

ശ്രീനഗർ:

മെഹബൂബ മുഫ്തി, ഉമർ അബ്ദുള്ള, സജ്ജാദ് ലോൺ തുടങ്ങിയ ജമ്മുകശ്മീരിലെ രാഷ്ട്രീയ പാർട്ടി നേതാക്കളെ വീട്ടുതടങ്കലിലാക്കി. കനത്ത സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തി തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും കശ്മീരിൽ നിന്ന് മടങ്ങിപോകാൻ നിർദേശിച്ചതിന് പിന്നാലെയാണ് പ്രമുഖ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.കാരണം വെളിപ്പെടുത്താതെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്..

സിപിഎം നേതാവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമിയടക്കമുള്ളവരും വീട്ടുതടങ്കലിലാണെന്നാണ് റിപ്പോർട്ടുകൾ.

ശ്രീനഗറിലും കശ്മീർ താഴ് വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചിടാനും അധികൃതർ നിർദേശം നൽകി. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

READ ALSO  കൊറോണക്കാലജീവിതം എന്തു പഠിപ്പിച്ചു?: ഉപരാഷ്ട്രപതി

പൊതുപരിപാടികളും റാലികളും നടത്തരുതെന്ന് കർശന നിർദേശം നൽകി. ഞയാറാഴ്ച അർദ്ധരാത്രിമുതൽ താനടക്കമുള്ള നേതാക്കൾ വീട്ടുതടങ്കലിലാണെന്ന് ഉമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ഗവർണർ സത്യപാൽ മാലിക് അർദ്ധരാത്രിയിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ജമ്മുകശ്മീരിൽ മൊബൈൽ, ഇൻറര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു.

അനിശ്ചിതത്വം തുടരുന്നതിനിടെ ജമ്മു കശ്മീരില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി.

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇരു സംസ്ഥാനങ്ങളിലുമായി 38,000 കേന്ദ്രസേനയെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. സർക്കാരിന്റെ കണക്കനുസരിച്ച് വിനോദസഞ്ചാരികളും തീർത്ഥാടകരുമടക്കം 11,000 പേരും 200 വിദേശികളും കശ്മീരിലുണ്ട്. ഇവരെ സംസ്ഥാനത്തിന് പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ജമ്മുകശ്മീരിന് പുറത്തുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.

READ ALSO  ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണം

അമർനാഥ്‌ തീർഥാടകർക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ തീർഥാടന വഴിയിൽ നിന്ന് സുരക്ഷാ സേന ആയുധങ്ങളും കുഴി ബോംബുകളും കണ്ടെടുത്തിരുന്നു.

%d bloggers like this: