
തിരുവനന്തപുരം :
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ഭൂമധ്യരേഖ പ്രദേശത്തും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് .
ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ കേരള തീരത്ത് രൂക്ഷമായ കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട് .
ഈ സാഹചര്യത്തില്‍ 27 മുതല്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് .
27ന് പുലര്‍ച്ചെ 12 മണിയോടെ മീന്‍പിടുത്ത തൊഴിലാളികള്‍ ഏറ്റവും അടുത്തുള്ള തീരത്തെത്തണം .
വ്യാഴാഴ്ച രാത്രി 11.30 വരെ തീരത്ത് തിരമാലകള്‍ 1.5 മീറ്റര്‍ മുതല്‍ 2.2 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട് . കടല്‍ പ്രക്ഷുബ്ധമായിരിക്കും .
കാറ്റിന്റെ വേഗത മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലാകും . 28ാം തിയതിയോടെ ഇത് 80-90 കിലോമീറ്റര്‍ വേഗത കൈവരിക്കും .
ന്യൂനമര്‍ദ്ദം കേരളത്തെ നേരിട്ട് ബാധിച്ചേക്കില്ല . അതേ സമയം കേരളത്തില്‍ 27 വരെ വ്യാപകമായ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട് .
സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട് .