INTERNATIONAL

ന്യൂന പക്ഷ ധ്വംസനവും ഭീകരവാദവും ; പാകിസ്ഥാന് 51 ലോക രാഷ്ട്രങ്ങളുടെ കർശന മുന്നറിയിപ്പ്..

img

ബ്രസൽസ് :

പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി 51 ലോക രാഷ്ട്രങ്ങൾ . യൂറോപ്യൻ പാർലമെന്റിലെ 51 അംഗ രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മുന്നറിയിപ്പ് നൽകിക്കൊണ്ട് കത്തയച്ചത് .

പാകിസ്ഥാനിൽ തുടരുന്ന ന്യൂൻപക്ഷ ധ്വംസനം ഉടൻ നിർത്തലാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു .

ഹിന്ദു ക്രിസ്ത്യൻ മത വിഭാഗങ്ങളിൽ പെട്ട പെൺകുട്ടികളെ ഇസ്ലാമിലേക്ക് നിർബന്ധിത മതം‌മാറ്റം നടത്തുന്നുവെന്നും വർഷം തോറും ആയിരത്തോളം പെൺകുട്ടികൾ ഇങ്ങനെ മതം‌ മാറ്റപ്പെടുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു . ഇതിന് ശ്രമിക്കുന്ന സംഘങ്ങൾക്ക് തടയിടണം . ഇത്തരം ധ്വംസനങ്ങൾ നിർത്തലാക്കിയില്ലെങ്കിൽ പാകിസ്ഥാന്റെ സാമ്പത്തിക സഹായം പൂർണമായും നിർത്തലാക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

പാക് സർക്കാരിന്റെ സഹായത്തോടെ ഭീകരവാദ സംഘങ്ങൾ സജീവമാകുന്നുവെന്നും ആരോപിച്ചിട്ടുണ്ട് .

പാകിസ്ഥാൻ ഭീകരരെ വളർത്തുകയാണെന്ന ഇന്ത്യൻ വാദത്തെ ഇത് ശരിവയ്ക്കുന്നു . നേരത്തെ രണ്ട് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം‌മാറ്റിയ വിഷയത്തിൽ ഇന്ത്യ പാകിസ്ഥാനോട് റിപ്പോർട്ട് തേടിയിരുന്നു . ഇന്ത്യൻ നിലപാട് അംഗീകരിക്കുന്നതാണ് 51 രാജ്യങ്ങളുടെ മുന്നറിയിപ്പ് .

%d bloggers like this: