പഞ്ചാബ് നാഷണൽ ബാങ്കിൽ ഒഴിവ്‌

പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ മാനേജർ (ക്രെഡിറ്റ്) 51, മാനേജർ (ക്രെഡിറ്റ്) 26, സീനിയർ മാനേജർ (ലോ) 55, മാനേജർ (ലോ) 55, മാനേജർ (എച്ച്ആർഡി) 55, ഓഫീസർ(ഐടി) 120 എന്നിങ്ങനെ ആകെ 325 ഒഴിവാണുള്ളത്. യോഗ്യത സീനിയർ മാനേജർ (ക്രെഡിറ്റ്) സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കിൽ പിജിഡിബിഎം(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ. യോഗ്യത നേടിയശേഷം ബാങ്കിലോ മറ്റുപൊതുമേഖലാ സ്ഥാപനങ്ങളിലൊ ചുരുങ്ങിയത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 25‐37. മാനേജർ (ക്രെഡിറ്റ്) സിഎ/ഐസിഡബ്ല്യുഎ/എംബിഎ അല്ലെങ്കിൽ പിജിഡിബിഎം(ഫിനാൻസ്) അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ. യോഗ്യത നേടിയശേഷം ബാങ്കിലോ മറ്റുപൊതുമേഖലാ സ്ഥാപനങ്ങളിലൊ ചുരുങ്ങിയത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 25‐35. സീനിയർ മാനേജർ (ലോ) യോഗ്യത ബിരുദവും നിയമബിരുദവും. അഞ്ച്വർഷ ഇന്റഗ്രേറ്റഡ് നിയമബിരുദം നേടിയവർക്കും അപേക്ഷിക്കാം. പ്രായം: 28‐35. മാനേജർ (ലോ) യോഗ്യത ബിരുദവും നിയമബിരുദവും. അഞ്ച് വർഷ ഇന്റഗ്രേറ്റഡ് നിയമബിരുദം നേടിയവർക്കും അപേക്ഷിക്കാം. പ്രായം 25‐32. മാനേജർ (എച്ച്ആർഡി) പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ എച്ച്ആർ/ എച്ച്ആർഡി/ എച്ച്ആർഎം/ ലേബർ ലോ   ബിരുദാനന്തരബിരുദമോ ഡിപ്ലോമയോ. പ്രായം 25‐35. ഓഫീസർ (ഐടി) യോഗ്യത എംസിഎ/ബിഇ/ബിടെക്(ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി/ ഇൻഫർമേഷൻ ടെക്നോളജി). പ്രായം: 21‐28.  ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. 200 മാർക്കിന്റെ രണ്ട് മണിക്കൂർ ഓൺലൈൻ സമയത്തെ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷണൽ നോളജ് എന്നിവയിൽനിന്നുള്ള 200 ചോദ്യങ്ങളാണുണ്ടാവുക. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് രണ്ട്. വിശദവിവരത്തിന് https://www.pnbindia.in/Recruitments