Kannur KERALA

പയ്യന്നൂരിൽ റെയില്‍വേ ടി.ടി.ഇ യെ മര്‍ദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

img

പയ്യന്നൂര്‍:

പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് റെയില്‍വേ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനറെ മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.രാമന്തളി സ്വദേശികളായ കുന്നത്തെരുവിലെ കുണ്ടുവളപ്പിൽ സുബീഷ് (32), എംടി സനൂപ് (26), കല്ലേറ്റുംകടവിലെ പ്രസാദ് (32) എന്നിവരാണ് അറസ്റ്റിൽ ആയത്. പോലീസ് കേസെടുത്തതോടെ നാട്ടിൽ നിന്നും മുങ്ങാൻ ശ്രമിക്കുന്നതിനിടെ ഇന്ന് പുലർച്ചെ പയ്യന്നൂർ കെ.എസ്.ആർടിസി ബസ് സ്റ്റാന്റിൽ നിന്നും പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കൊടെരിയും സംഘവുമാണ് പ്രതികളെ പിടികൂടിയത്. പാപ്പിനിശ്ശേരി സ്വദേശി വിനീത് കുമാറി(32)നാണ് മര്‍ദ്ദനമേറ്റത്.