HEALTH KERALA

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കംപ്യൂട്ടർവൽകൃത കാഴ്ച പരിശോധനാ വിഭാഗം പ്രവർത്തനം ആരംഭിച്ചു

img

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കംപ്യൂട്ടർവൽകൃത കാഴ്ച പരിശോധനാ വിഭാഗം പ്രശസ്ത നേത്രരോഗ വിദഗ്ധ, ഡോ.കല കെ.മാധവന്റെ ( MBBS MS opthalmology) നേതൃത്വത്തിൽ പ്രവർത്തിച്ച് വരുന്നു..

ഇവിടെ ലഭിക്കുന്ന സേവനങ്ങൾ…
* നേത്രരോഗ വിദഗ്ധയുടെ നേതൃത്വത്തിലുള്ള കാഴ്ച പരിശോധന – തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ.
* ഒപ്റ്റോ മെട്രിസ്റ്റിന്റെ മേൽനോട്ടത്തിൽ വിഷൻ ടെസ്റ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ – തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ
* വിഷൻ & റെറ്റിനോപ്പതി സർവ്വീസസ്
* ഫോറിൻ ബോഡി റിമൂവൽ, ഇൻസിഷൻ ക്യൂററ്റേജ്, ഇൻട്രാ ഒക്യുലാർ പ്രഷർ മെഷർമെന്റ്
* സ്ക്രീനിംഗ് ഫോർ ഡയബെറ്റിസ് റെറ്റിനോപ്പതി, ഹൈപ്പർടെൻസീവ് റെറ്റിനോപ്പതി & ഗ്ലോക്കോമ.
കുറിപ്പ്: തിമിരം ഉൾപ്പെടെ, ശസ്ത്രക്രിയ ആവശ്യമായി വരുന്ന കാഴ്ച വൈകല്ല്യ പ്രശ്നനങ്ങൾക്ക് കണ്ണൂർ, ജില്ലാ ആശുപത്രിയിൽ തുടർ ചികിൽസക്കുള്ള സഹായ നിർദ്ധേശങ്ങളും നൽകുന്നതാണ്…

%d bloggers like this: