
കണ്ണൂർ :
കണ്ണൂർ പയ്യാമ്പലം ബീച്ചിൽ പള്ളിക്കുന്ന് സ്വദേശിയായ പെൺകുട്ടിയുടെ ഇടത് കൈ തല്ലിയൊടിച്ചു .
പെൺകുട്ടിയെ ആക്രമിച്ച പാപ്പിനിശ്ശേരി സ്വദേശി മുഹമ്മദലി , ചിറക്കൽ സ്വദേശി നവാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു .
കഴിഞ്ഞ ദിവസം വൈകിട്ട് സുഹൃത്തിനോടൊപ്പം പയ്യാമ്പലം ബീച്ചിലെത്തിയതായിരുന്നു പള്ളിക്കുന്ന് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി . സുഹൃത്തിനൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ ബൈക്കിലെത്തിയ മുഹമ്മദലിയും നവാസും കമന്റടിച്ചു . ഇത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായത് . പെൺകുട്ടിയോട് മോശമായി സംസാരിച്ച പ്രതികൾ കല്ലിന് മുകളിൽ നിന്ന് തള്ളിയിടുകയും ചെയ്തു . കരിങ്കല്ലുകൾക്ക് മേലെ വീണ പെൺകുട്ടിയുടെ ഇടത് കൈ ഒടിഞ്ഞു . ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ് .
സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പ്രതികൾ ബീച്ച് ഡ്രാഗൺ എന്ന പേരിൽ പോലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത് .
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .