CRIME KERALA

പയ്യോളി മനോജ് വധം: 27 സിപിഎം പ്രവർത്തകർക്കെതിരെ സിബിഐ കുറ്റപത്രം.

img

കൊച്ചി:

ബിഎംഎസ് പ്രവർത്തകൻ പയ്യോളി മനോജ് വധക്കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. 27 സിപിഎം പ്രവർ‌ത്തകരെ പ്രതി ചേർത്താണ് സിബിഐ എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ കോടതിയിൽ ശിപാർശ ചെയ്തു. വധക്കേസിലെ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

രണ്ട് പ്രതികളെ കേസിൽ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പോലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരാണ് മാപ്പു സാക്ഷികളായത്. 2012 ഫെബ്രുവരി 12-നാണ് മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊന്നത്.