NATIONAL POLITICS

പരാജയം സമ്മതിച്ചു , മോദിയ്ക്കും , സ്മൃതി ഇറാനിയ്ക്ക് അഭിനന്ദനം ; പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയ്യാറെന്നും രാഹുൽ..

img

ന്യൂഡൽഹി :

അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയം സമ്മതിച്ച് രാഹുൽ . വിജയികൾ മോദിയും , സ്മൃതിയുമാണെന്നും അഭിനന്ദിക്കുന്നതായും രാഹുൽ അറിയിച്ചു . മാത്രമല്ല പ്രതിപക്ഷ സ്ഥാനം പോലും ഇല്ലാത്ത രീതിയിൽ പാർട്ടി പരാജയം ഏറ്റുവാങ്ങിയ സ്ഥിതിയ്ക്ക് പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയ്യാറെന്നും രാഹുൽ അറിയിച്ചു . കേരളത്തിലും , പഞ്ചാബിലും ഒഴികെ മറ്റ് സംസ്ഥാനങ്ങളൊന്നും കോൺഗ്രസ് നേട്ടമുണ്ടാക്കിയിട്ടില്ല .

30000ലേറെ വോട്ടുകൾക്കാണ് സ്മൃതി ഇറാനി അമേഠിയിൽ ലീഡ് ചെയ്യുന്നത് . രാഹുൽ പരാജയം ഭയന്നാണ് അമേഠിയിൽ നിന്ന് വയനാട്ടിൽ വന്ന് മത്സരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു .അത് ശരിവയ്ക്കുന്നതാണ് അമേഠിയിലെ തെരഞ്ഞെടുപ്പ് ഫലം .
അമേഠിയിൽ മാത്രം സ്ഥാനാർത്ഥിയായി നിന്നാണ് രാഹുൽ മത്സരിച്ചിരുന്നതെങ്കിൽ കോൺഗ്രസിന് ഭാവി പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പരാജയം കൂടി കാണേണ്ടി വരുമായിരുന്നുവെന്നതും വ്യക്തം .

%d bloggers like this: