Uncategorized

പരിവർത്തൻ കേരളയുടെ “സേ നോ ടു ഹർത്താൽ “

img

മനുഷ്യ ജീവിതം ദുസ്സഹമാക്കുന്ന എല്ലാത്തിനും എതിരെ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട പരിവർത്തൻ കേരള എന്ന സംഘടന സാമൂഹിക വിപത്തായ ഹർത്താലിന് എതിരെ അവബോധം സൃഷ്ടിക്കാൻ വേണ്ടി 2019 ഏപ്രിൽ 7 ഞായർ ഉച്ചക്ക് ആലുവ മഹാനാമി ഹെറിറ്റേജ് ഹോട്ടലിൽ വച്ച് ജസ്റ്റീസ് കമാൽ പാഷ ഉൽഘാടനം നടത്തും.

കഴിഞ്ഞ ഹർത്താലുകളിൽ ഇരകൾ ആക്കപെട്ട സാധാരണക്കാരോട് കേരളത്തിലെ പൊതു സമൂഹത്തിന് വേണ്ടി പരിവർത്തന കേരള മാപ്പ് പറയുന്നു.

കോടതി വിധി വന്ന ശേഷവും രാഷ്ട്രീയ താൽപര്യത്തിന് ജനങ്ങളെ ബന്ദികൾ ആക്കുന്ന ഏർപ്പാട് നമ്മൾ കണ്ടതാണ്..

നമ്മൾ ഉയർത്തുന്ന ആശയം തലപര്യപെടുന്നവർ നിസ്സഹകരണം നടത്തുന്നു എന്ന പേരിൽ അക്രമ വാസന ഉള്ളവർക്ക് എന്തും നശിപ്പിക്കാനും ആരെയും കൊല്ലാനും വേണ്ടി രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഹർത്താലിന് എതിരെ എല്ലാ വഴികളിലും പോരാടാൻ കൂടി പരിവർത്തന കേരള ശ്രമിക്കുന്നത് ആണ് എന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജാക്സൺ ചുങ്കത്ത് അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് ജിൻസൺ വർഗീസും, സംസ്ഥാന സെക്രട്ടറി ലാൽജി കൊല്ലവും say no to harthal സംസ്ഥാന കൺവീനർ രാജു p നായർ വ്യാപാരി വ്യവസായ ഏകോപന സമിതി, മർച്ചൻറ് യൂണിയൻ, kvves എന്നീ സംഘടനകളും ഇതിൽ പങ്കെടുക്കുന്നു.

കഴിയുന്നവരെ എല്ലാവരെയും ക്ഷണിക്കുന്നു ഇന്നൊരു ദിവസം ഒരു മാറ്റം ചിന്തിക്കാനും പ്രവർത്തിക്കാനും...

%d bloggers like this: