LIFE STYLE SCIENCE

പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് അല്‍പം ശ്രദ്ധിക്കാം ; ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

img

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ കഴിക്കേണ്ടത് പഴവര്‍ഗങ്ങളാണ് . പോഷകങ്ങളുടെ കലവറയായ പഴവര്‍ഗങ്ങള്‍ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു .

എന്നാല്‍ പഴങ്ങള്‍ കൃഷി ചെയ്യുമ്പോഴും വിപണിയിലെത്തിക്കുമ്പോഴും നിരവധി കീടനാശിനികള്‍ പ്രയോഗിക്കാറുണ്ട് . പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് വഴി തെളിക്കാറുണ്ട് . അതു കൊണ്ട് തന്നെ പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ അല്‍പം ജാഗ്രത പുലര്‍ത്തുക .

പഴങ്ങള്‍ കഴിക്കാനെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് നോക്കാം .

പഴവര്‍ഗങ്ങള്‍ കഴിക്കുന്നതിനു മുന്‍പ് ശുദ്ധജലത്തില്‍ കഴുകുന്നതും അതുപോലെ തന്നെ ഉപ്പിട്ട വെള്ളത്തില്‍ കഴുകുന്നതും വഴി 75-80 ശതമാനത്തോളം വിഷാംശം നീക്കം ചെയ്യപ്പെടും .

READ ALSO  സ്വോട്ട് ഗവേഷണപദ്ധതിയിൽ നാസയ്ക്കൊപ്പം കേരളവും

ആപ്പിള്‍ , മുന്തിരി , പേരയ്ക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ മൂന്നു വട്ടമെങ്കിലും കഴുകണം . രണ്ടു സ്പൂണ്‍ ഉപ്പ് നാല് കപ്പ് വെള്ളത്തിലിട്ട് 30 മിനിട്ട് പഴവര്‍ഗങ്ങള്‍ മുക്കിവെച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയെടുക്കാം .

വിനാഗിരിയില്‍ പഴവര്‍ഗങ്ങള്‍ മുക്കി വയ്ക്കുന്നതും അവയിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും .

ഒരു പാത്രം വെള്ളത്തില്‍ ഒരു സ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് പഴങ്ങള്‍ കഴുകിയെടുക്കുന്നത് വഴി 96 ശതമാനം വിഷാംശം നീക്കം ചെയ്യാന്‍ സാധിക്കും .

ഒരു സ്‌പ്രേ ബോട്ടിലില്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് രണ്ടു സ്പൂണ്‍ വൈറ്റ് വിനാഗിരി എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത ശേഷം പഴവര്‍ഗങ്ങളിലേക്ക് ശക്തമായി സ്‌പ്രേ ചെയ്യുന്നതും പ്രയോജനപ്രദമാണ് . ഇങ്ങനെ സ്‌പ്രേ ചെയ്യാന്‍ ഗ്ലാസ്സ് സ്‌പ്രേ ബോട്ടിലുകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക . ശേഷം തണുത്ത വെള്ളത്തില്‍ നന്നായി കഴുകിയെടുക്കുക .

പഴങ്ങളും പച്ചക്കറികളും നേരത്തെ കഴുകി വെയ്ക്കുന്നതിനേക്കാളും ഉപയോഗിക്കുന്നതിന് മുന്‍പ് കഴുകുന്നതാണ് ഉത്തമം .

READ ALSO  സ്വോട്ട് ഗവേഷണപദ്ധതിയിൽ നാസയ്ക്കൊപ്പം കേരളവും

പഴങ്ങളിലും മറ്റും ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കര്‍ നീക്കം ചെയ്തതിനു ശേഷം മാത്രം ഉപയോഗിക്കുക .

%d bloggers like this: