ജയ്പൂര്‍: ജയ്പൂര്‍ ജയിലില്‍ പാക് തടവുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ജയില്‍ സൂപ്രണ്ട് സജ്ഞയ് യാദവ്, ഡെപ്യൂട്ടി ജയിലര്‍ ജഗദീഷ് ശര്‍മ എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ജയില്‍ വാര്‍ഡര്‍മാരായ രാംസ്വരൂപ്, വൈദ്നാഥ് ശര്‍മ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചിരിക്കുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ടിവിയുടെ ശബ്ദം കുറ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് പാക് തടവുകാരനായ ഷക്കീറുള്ള എന്ന ഹനീഫ് മുഹമ്മദിനെ സഹതടവുകാര്‍ കല്ലെറ്റിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സഹതടവുകാരായ നാല് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
ചാരപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് കോടതി ശിക്ഷിച്ച ഹനീഫ് മുഹമ്മദ് 2011 മുതല്‍ ജയിലിലാണ്. ഭീകര സംഘടനയായ ലഷ്‌ക്കറെ ത്വയ്ബയില്‍ അംഗമാണ് ഹനീഫ് മുഹമ്മദ്.
