GENERAL KERALA

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യമില്ലെന്നു സ്പീക്കര

img

കോഴിക്കോട്:

പാലാരിവട്ടം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനോ അറസ്റ്റു ചെയ്യുന്നതിനോ അനുമതി ആവശ്യമില്ലെന്ന് സ്പീക്കർ. നിയമസഭാ മന്ദിരത്തിൽ നിന്നും അറസ്റ്റു ചെയ്യുന്നതിനു മാത്രമെ അനുമതി ആവശ്യമുള്ളൂവെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
അതേസമയം മേൽപ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് ഇതുവരെ ആരും അനുമതി തേടിയിട്ടില്ലെന്നും ചോദിച്ചാൽ അപ്പോൾ തീരുമാനം അറിയിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.