Ernamkulam

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേട് ; വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി ..

img

കൊച്ചി :

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട് കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . മേല്‍പ്പാല നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിസിന്റെ കണ്ടെത്തല്‍ .

കരാറുകാരേയും ഉദ്യോഗസ്ഥരേയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും വിഷയത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട് .

പാലത്തിന്റെ നിര്‍മ്മാണ സാമഗ്രികളുടെ സാംപിളുകളുടെ പരിശോധ റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ ഹൈവേ എഞ്ചിനിയറിംഗ് ലബോറട്ടറി കഴിഞ്ഞ ദിവസം വിജിലന്‍സിന് കൈമാറിയിരുന്നു .

നിര്‍മ്മാണത്തിലെ പാളിച്ചകള്‍ വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട് എന്നാണ് അന്വേഷണ സംഘം പറയുന്നത് . മുമ്പ് ഐ.ഐ.ടി സംഘം നടത്തിയ പരിശോധനയില്‍ പാലത്തിന്റെ നിര്‍മ്മാണത്തില്‍ ആവശ്യത്തിന് സിമന്റും , കമ്പിയും ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു .

അതേ സമയം മേല്‍പ്പാലത്തിന്റെ അറ്റകുറ്റ പണികളുടെ പരിശോധനയ്ക്കായി ചെന്നൈ ഐ.ഐ.ടി സംഘം എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ലെന്നാണ് വിലയിരുത്തല്‍ .

%d bloggers like this: