Alappuzha

പി.എസ്.സി സിവില്‍ പോലീസ് കായിക ക്ഷമത പരിശോധന പരീക്ഷയില്‍ ആള്‍മാറാട്ടം ; ആളു മാറി എത്തിയ യുവാവ് 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തു..

img

ആലപ്പുഴ :

പി.എസ്.സി സിവില്‍ പോലിസ് ഓഫീസര്‍ക്കായുളള കായിക ക്ഷമത പരിശോധന പരീക്ഷയില്‍ ആള്‍മാറാട്ടം . ആലപ്പുഴ ചാരമംഗലം ഡി.വി.എച്ച് സ്‌കൂളിലാണ് തട്ടിപ്പ് നടന്നത് .

കരുനാഗപ്പളളി സ്വദേശി ശരത് ആണ് കായിക ക്ഷമത പരീക്ഷയ്ക്ക് മറ്റൊരാളെ അയച്ചത് . ആളു മാറി എത്തിയ യുവാവ് ശരത്തിന് വേണ്ടി 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുക്കുകയും ചെയ്തു .

എന്നാല്‍ തട്ടിപ്പ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതോടെ ആള്‍മാറാട്ടം നടത്തിയ യുവാവ് മതില്‍ ചാടി ഓടി രക്ഷപ്പെട്ടു . ഇരുവരെയും കാണാനില്ലെന്ന് പോലീസ് പറഞ്ഞു .

ശരത്തിനെതിരെയും ആള്‍ മാറാട്ടം നടത്തിയ യുവാവിനെതിരെയും പോലീസ് കേസെടുത്തു .

%d bloggers like this: