CRIME NATIONAL

പീഡനക്കേസില്‍ മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു.

img

ഷാജഹാന്‍പൂരിലുള്ള ആശ്രമത്തില്‍ നിന്നാണ് സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്..

ലക്‌നൗ:

പീഡനക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു. യുപിയില്‍ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഷാജഹാന്‍പൂരിലുള്ള ആശ്രമത്തില്‍ നിന്നാണ് സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റു ചെയ്തത്. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം ചിന്മയാനന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ആശ്രമത്തിൽ പൊലീസ് പരിശോധന നടത്തുകയും മണിക്കൂറുകളോളും ബി.ജെ.പി നേതാവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇരയായ വിദ്യാർഥിനി പ്രത്യേക അന്വേഷണ സംഘത്തിനും മജിസ്ട്രേറ്റിനും ഡൽഹി പൊലീസിനും മൊഴി നൽകിയിരുന്നു. 43 വിഡിയോകളടങ്ങിയ പെൻഡ്രൈവും തെളിവായി അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. എന്നിട്ടും ചിൻമയാനന്ദിനെതിരെ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.

ചിന്മയാനന്ദ ട്രസ്റ്റ് നടത്തുന്ന കോളജിലെ വിദ്യാർഥിനിയായിരുന്ന യുവതി താൻ ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തി സമൂഹ മാധ്യത്തിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. സ്വാമി ചിൻമയാനന്ദ് ബലാത്സംഗം ചെയ്തുവെന്നും ഒരു വർഷത്തോളം ശാരീരികമായി ചൂഷണം ചെയ്തുവെന്നും മാധ്യമങ്ങളോടും വിദ്യാർഥിനി പറഞ്ഞിരുന്നു.