INTERNATIONAL

പുണ്യമാസമായ റമദാൻ തുടങ്ങാനിരിക്കെ നിരവധി തടവു പുള്ളികൾക്ക് ശിക്ഷാ ഇളവ് ആനുകൂല്യം നൽകി യു.എ.ഇ..

img

ദുബായ് :

പുണ്യമാസമായ റമദാൻ തുടങ്ങാനിരിക്കെ നിരവധി തടവു പുള്ളികൾക്ക് ശിക്ഷാ ഇളവ് ആനുകൂല്യം നൽകി യു.എ.ഇ . പ്രസിഡന്റ് ഷേഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 3500 തടവു പുള്ളികൾക്ക് മോചനം സാധ്യമാകും .

റമദാൻ മാസം ആരംഭിക്കാനിരിക്കെ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്ന 3500 തടവുകാരെ വിട്ടയക്കുവാൻ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു . വിവിധ രാജ്യക്കാരായ തടവുകാർക്ക് ഈ ആനുകൂല്യം ലഭ്യമാകും .

സാമ്പത്തിക കുറ്റ കൃത്യങ്ങളിൽ പെട്ട് തടവിൽ കഴിയുന്നവർക്കും ഈ ഇളവ് ലഭിക്കുമെന്ന് ഉത്തരവിൽ പറയുന്നു . പുതിയ ജീവിതം തുടങ്ങാനും , കുടുംബത്തെ സഹായിക്കാനുമുള്ള അവസരമാണ് ഇതു വഴി തടവ് ശിക്ഷ അനുഭവിച്ചവർക്ക് ലഭിക്കുന്നത് .

റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിൽ ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 377 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു . വിവിധ രാജ്യക്കാരായ ആളുകൾ ഇതിൽ പെടും .

റാസ് അൽ ഖൈമ ഭരണാധികാരിയും , യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സഊദ് ബിൻ സഖർ അൽ ഖാസിമി വിവിധ രാജ്യക്കാരായ 306 തടവുകാരുടെ മോചനത്തിനാണ് ഉത്തരവിട്ടത് .

യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും , ഉം അൽ ഖവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ലയും റമദാൻ പ്രമാണിച്ചുള്ള ശിക്ഷാ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട് .

%d bloggers like this: